Saturday 29 December 2007

തെരഞ്ഞെടുക്കാന്‍ ഗൂഗിള്‍ മാത്രം

ടി.വി.സിജു / tvsiju@gmail.com

ങ്ങള്‍ കണ്ടെത്തിയ സാങ്കേതികവിദ്യ പത്തുലക്‌ഷം ഡോളറിന്‌ 'ഓള്‍ട്ടാവിസ്‌റ്റ'യ്‌ക്ക്‌ കൈമാറിയ ശേഷം സ്‌റ്റാന്‍ഫോര്‍ഡില്‍ പഠനം തുടരാനായിരുന്നു ലാറിയുടെയും സെര്‍ജിയുടെയും തീരുമാനം. പക്‌ഷേ, ഓള്‍ട്ടാവിസ്‌റ്റ ആ റിസ്‌ക്ക്‌ ഏറ്റെടുക്കാന്‍ തയ്യാറായില്ല. മോഹം വിഫലമായതോടെ ഈ വിദ്യ യാഹൂവിന്‌ വില്‍ക്കാന്‍ ശ്രമം തുടങ്ങി. പക്‌ഷേ, യാഹൂവും പതുക്കെ കയ്യൊഴിഞ്ഞു. പിന്നീട്‌ പ്രശസ്‌തരായ 'അമേരിക്ക ഓണ്‍ലൈനും' ഇവരെ വെറുംകയ്യോടെ പറഞ്ഞയച്ചു. ഒടുവില്‍ അതൊരു വാശിയായി. തങ്ങളെ വെറും കയ്യോടെ മടക്കി അയച്ച പ്രസ്‌തുത കമ്പനികളെ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തറപറ്റിക്കാനുള്ള ശ്രമം നടത്താന്‍ തീരുമാനിച്ചു. ഇത്‌ തങ്ങളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ അറിയാമായിരുന്നുവെങ്കിലും ഉറച്ച തീരുമാനത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ഇവര്‍ കൂട്ടാക്കിയില്ല. മാത്രമല്ല ആഗ്രഹപൂര്‍ത്തീ കരണത്തിനായി ഒരു കമ്പനി തുടങ്ങാനും തീരുമാനമായി. പക്‌ഷേ, ഇതിനുള്ള പണം എങ്ങനെയുണ്ടാക്കുമെന്നൊന്നും അവര്‍ ആലോചിച്ചിരുന്നില്ല. ബന്‌ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കുറച്ച്‌ കാശൊക്കെ സ്വരൂപിച്ചെങ്കിലും അവര്‍ക്ക്‌ മുന്നോട്ടുപോകാന്‍ ഭീമമായ ഒരു മുതല്‍മുടക്ക്‌ വേണ്ടിയിരുന്നു. തുടര്‍ന്നാണ്‌ ഇരുവരും ആന്‍ഡി ബെച്ചോള്‍ഷീം എന്ന കോടീശ്വരനായ നിക്‌ഷേപകനെ സമീപിക്കുന്നത്‌. 'സണ്‍ മൈക്രോസിസ്‌റ്റംസി'ന്റെ സ്‌ഥാപകരിലൊരാളായ ബെച്ചോള്‍ഷീം, പുതിയ സാങ്കേതികവിദ്യയെപറ്റിയുള്ള ആദ്യ വിവരണത്തില്‍ തന്നെ വീണു. ലാറിയും സെര്‍ജിയും പറഞ്ഞുകൊണ്ടിരിക്കുന്ന വിശദാംശങ്ങള്‍ കേള്‍ക്കാന്‍ പോലും ബെച്ചോള്‍ഷീമിന്‌ സമയമുണ്ടായിരുന്നില്ല. പറഞ്ഞുതീരാന്‍ പോലും അദ്ദേഹം കാത്തില്ല. 'ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റഡ്‌' എന്ന കമ്പനിക്ക്‌ ഒരു ലക്‌ഷം ഡോളറിന്റെ ചെക്കെഴുതി. അങ്ങനെയൊരു കമ്പനി അന്ന്‌ നിലവില്‍ വന്നിട്ടുപോലുമില്ല. ചെക്ക്‌ മാറാനായി ലാറിക്കും സെര്‍ജിക്കും ആ പേരിലുള്ള കമ്പനിയും തുടങ്ങേണ്ടിയും വന്നു! ഗൂഗിളിന്റെ ചരിത്രം തുടങ്ങുന്നത്‌ 1996 ജനുവരിയിലാണ്‌; കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടോയില്‍ സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്‌ഥികളായിരുന്ന ലോറന്‍സ്‌ പേജ്‌ (ലാറി പേജ്‌), സെര്‍ജി ബ്രിന്‍ എന്നിവര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ ഗവേഷണ പദ്ധതിയില്‍ ഉരുത്തിരിഞ്ഞു വന്നതാണ്‌ ഗൂഗിള്‍ എന്ന തിരച്ചില്‍ സങ്കേതം. ഇന്ന്‌ ഇന്റര്‍നെറ്റ്‌ എന്നാല്‍ പലര്‍ക്കും അതു ഗൂഗിളാണ്‌. ഇന്റര്‍നെറ്റിന്റെ പര്യായമായി ഗൂഗിള്‍ മാറുന്ന കാഴ്‌ചയാണ്‌ എങ്ങും. ഇന്റര്‍നെറ്റ്‌ വളര്‍ച്ചയുടെ പടവുകള്‍ കയറി തുടങ്ങുന്ന തൊണ്ണൂറുകളില്‍ തങ്ങളുടെ സാങ്കേതികവിദ്യയ്‌ക്ക്‌ അയിത്തം കല്‍പ്പിച്ച കമ്പനികള്‍ ഇന്ന്‌ ഒരു പക്‌ഷേ ആ തീരുമാനത്തില്‍ ഖേദിക്കുന്നുണ്ടാവും. തങ്ങളെയെല്ലാം വമ്പിച്ച മാര്‍ജനില്‍ പിന്തള്ളി മുന്നോട്ടുകുതിക്കുന്ന ഗൂഗിളിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതാണ്‌.

ഗൂഗിള്‍

ഗൂഗിള്‍ എന്ത്‌, എന്തെല്ലാം സേവനങ്ങള്‍.അറിയേണ്ടതെല്ലാം

ടി.വി.സിജു, വി.കെ.ആദര്‍ശ്‌

ഉളളടക്കം
1. തെരഞ്ഞെടുക്കാന്‍ ഗൂഗിള്‍ മാത്രം
2. തുടക്കം ഗാരേജില്‍ നിന്ന്‌
3. പേജ്‌ റാങ്ക്‌: ഗൂഗിളിന്റെ വിജയരഹസ്യം
4. ലോറന്‍സ്‌ എഡ്‌വാര്‍ഡ്‌ പേജ്‌
5. സെര്‍ജി ബ്രിന്‍
6. ഗൂഗിള്‍ സെര്‍ച്ച്‌
7. google.org !!!
8. ജി-മെയില്‍
9. ഗൂഗിള്‍ ന്യൂസ്‌
10. ഗൂഗിള്‍ ഡെസ്‌ക്‌ടോപ്പ്‌
11. ഗൂഗിള്‍ ടോക്‌
12. ഗൂഗിള്‍ ഇമേജസ്‌
13. ഓര്‍ക്കുട്‌
14. ഗൂഗിള്‍ എര്‍ത്ത്‌
15. ഗൂഗിള്‍ സ്‌കൈ,മാര്‍സ്‌,മൂണ്‍
16. ഗൂഗിള്‍ സ്‌കോളര്‍, ബുക്ക്‌ സെര്‍ച്ച്‌
17. ഗൂഗിള്‍ ഡോക്‌സ്‌
18. ബ്‌ളോഗര്‍
19. ഗൂഗിള്‍ ഗ്രൂപ്പ്‌സ്‌
20. യു ട്യൂബ്‌
21. ഗൂഗിള്‍ റീഡര്‍
22. ഗൂഗിള്‍ ട്രാന്‍സിറ്റ്‌, നോട്ട്‌ബുക്ക്‌
23. ഗൂഗിള്‍ ആഡ്‌സെന്‍സ്‌
24. ഗൂഗിള്‍ ആക്‌സസബിള്‍ സെര്‍ച്ച്‌ (അന്‌ധര്‍ക്കായുള്ളത്‌)
25. igoogle26. ഗൂഗിള്‍ പേറ്റന്റ്‌സ്‌
27. ഗൂഗിള്‍ ഫിനാന്‍സ്‌
28. ഗൂഗിള്‍ വീഡിയോസ്‌
29. ഗൂഗിള്‍ കലണ്ടര്‍
30. ഗൂഗിള്‍ ലാബ്‌സ്‌- ഭാവിയിലെ ഗൂഗിളിനെ കാണാന്‍!


will upload detailed analysis of these chapters soon. expecting a strong interaction from bloggers to make it foolproof